ഷിക്കാഗോ ക്നാനായ ഫൊറോനയില്‍ ഉയിര്‍പ്പുതിരുനാള്‍ ആചരിച്ചു
Tuesday, April 7, 2015 6:07 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ ദുഃഖശനി ശുശ്രൂഷകളും, ഉയിര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മങ്ങളും ഭക്തിനിര്‍ഭരമായി ആചരിച്ചു.

ഏപ്രില്‍ നാലിനു (ദുഃഖശനി) രാവിലെ 10നു പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാനയോടൊത്തു തിരികള്‍ കത്തിച്ച് മാമ്മോദീസായുടെ വ്രതവാഗ്ദാനം നവീകരിച്ചു. വൈകുന്നേരം ഏഴിനു കര്‍ത്താവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഉയിര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. വചനസന്ദേശത്തില്‍ കത്തോലിക്കാസഭയില്‍ പ്രാവിനെകൂടാതെ മൂന്നുതരം പക്ഷികളെ പ്രതിപാദിക്കുന്നുണ്െടന്നും ആ പക്ഷികളുടെ മിത്തിലൂടെ മിശിഹായുടെ നമ്മോടുള്ള സ്നേഹത്തെപ്പറ്റിയും പീഡാസഹനത്തിലൂടെയും കുരിശുമരണവും ഉത്ഥാനവും വഴി നമുക്ക് രക്ഷ നേടിതന്നതും മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു.

തുടര്‍ന്നു എക്സിക്കൂട്ടിലുള്ള തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, സണ്ണി മുത്തോലം, ബിനോയ് കിഴക്കനടി, വിമന്‍സ് മിനിസ്ടിയിലെ ബീനാ ഇന്‍ഡിക്കുഴി, ഷീബാ മുത്തോലം എന്നിവര്‍ക്കൊപ്പം ഫാ. ഏബ്രാഹം മുത്തോലത്ത് ഈസ്റര്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു.

ബൈബിള്‍ ക്വിസിന്റെ സമ്മാനദാനത്തിനുശേഷം എന്റര്‍ടെയ്ന്‍മെന്റ് സംഘം എഴുതി, സംവിധാനം ചെയ്ത്, അവതരിപ്പിച്ച വ്യത്യസ്തമായ കലാരൂപം അരങ്ങേറി. രഞ്ചിത കിഴക്കനടിയുടെ നേതൃത്വത്തിലുള്ള എന്റര്‍ടൈന്‍മെന്റ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ പ്രോഗ്രാം ഓഡിയന്‍സിന്റെ പ്രതീക്ഷക്കുമതീതമായി വളരെ അധികം വ്യത്യസ്തവും ആനന്ദകരവുമായ പരിപാടിയായിരുന്നുവെന്ന് ഏവരും അഭിപ്രായപ്പെട്ടു.

ഡെന്നീസ് പുല്ലാപ്പള്ളിയുടെയും നിത ചെമ്മാച്ചേല്‍ എന്നിവരുടെയും നേതൃത്വത്തില്‍ സേക്രഡ് ഹാര്‍ട്ടിലെ ഊര്‍ജസ്വലരായ വനിതകള്‍ എഴുതി അവതരിപ്പിച്ച ഹാസ്യനാടകം ഏവരെയും ചിരിയുടെ മായാലോകത്ത് എത്തിക്കുവാന്‍ കഴിഞ്ഞു. ഒരു കണ്ണാടിയിലൂടെ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനയുടെ കഥ പറഞ്ഞ എന്റര്‍ടെയ്ന്‍മെന്റ് സംഘത്തിന്റെ ഈവര്‍ഷത്തെ ആദ്യത്തെ പ്രോഗ്രാം ഏവരെയും ആഹ്ളാദിപ്പിക്കുന്നതിനൊടൊപ്പം ചിന്തിപ്പിക്കുകയും ചെയ്തുവെന്നു വികാരി അനുസ്മരിപ്പിച്ചു. രഞ്ചിത കിഴക്കനടിയുടെ നേതൃത്വത്തില്‍ ടോമി കുന്നശേരി, തമ്പി ചെമ്മാച്ചേല്‍, സുനില്‍ കോയിത്തറ, ജെനിമോള്‍ ഒറ്റത്തൈക്കല്‍ എന്നിവരുടെ പരിപാടി ഫാ. ഏബ്രഹാം മുത്തോലത്ത് അഭിനന്ദിക്കുകയും ഇനിയുള്ള പ്രോഗ്രാമുകളെ ആകാംശയോടെ ഇടവകജനങ്ങള്‍ നോക്കിയിരിക്കുകയാണെന്നും ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി