ബൈബിള്‍ ക്വിസ് ജേതാക്കള്‍ക്കു ട്രോഫി നല്‍കി
Tuesday, April 7, 2015 6:07 AM IST
ഷിക്കാഗോ: ഈസ്റര്‍ കലാസന്ധ്യക്കു മുന്നോടിയായി, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ മതബോധന സ്കൂള്‍ നടത്തിയ ബൈബിള്‍ ക്വിസില്‍ ഒന്നും രണ്ടും സ്ഥാനം നേടി വിജയികളായവര്‍ക്ക്, ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് ട്രോഫികള്‍ നല്‍കി അനുമോദിച്ചു.

പ്രാരംഭപ്രസംഗത്തില്‍, ഡിആര്‍ഇ സാബു മുത്തോലം തുടര്‍ച്ചയായി അഞ്ചു തവണ വളരെ വിജയകരമായി ബൈബിള്‍ ക്വിസ് നടത്തിയതും ഇതിന്റെ തുടക്കവും പശ്ചാത്തലവും ചരിത്രവും വിവരിക്കുകയും പ്രധാന കോ. ഓര്‍ഡിനേറ്റേഴ്സിനെ പരിചയപ്പെടുത്തുകയും ട്രോഫികള്‍ സംഭാവന ചെയ്തവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.

ജൂണിയര്‍ വിഭാഗത്തില്‍ (1 5 ഏൃമറല) മൂന്നാം ക്ളാസില്‍നിന്നുള്ള ബ്ളെസഡ് കുഞ്ഞച്ചന്‍ ടീം, ഒന്നാം സ്ഥാനത്തിനുള്ള തൊമ്മന്‍ പുത്തന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും നാലാം ക്ളാസിലെ സെന്റ് സ്റീഫന്‍സ് ടീം, രണ്ടാം സ്ഥാനത്തിനുള്ള ചാക്കോ കുര്യന്‍ മുത്തോലത്ത് മെമ്മോറിയല്‍ ട്രോഫിയും നേടി. ബ്ളെസഡ് കുഞ്ഞച്ചന്‍ ടീമിനെ നയിച്ചത് ക്രിസ്തീനാ മുത്തോലവും ടീം അംഗങ്ങള്‍ നവീന്‍ ചകരിയാംതടത്തില്‍, ഇമ്മാനുവല്‍ പാറാണിക്കല്‍, ലിയ പടിഞ്ഞാറേല്‍, ജെസ്ലിന്‍ വെട്ടിക്കാട്ട്, ഡാനിയേല്‍ തേക്കുംകാട്ടില്‍, ജോഷ്വാ തറതട്ടേല്‍ എന്നിവരാണ്.

ക്രിസ്റിന്‍ ചേലക്കലിന്റെ നേതൃത്വത്തിലുള്ള സെന്റ് സ്റീഫന്‍സ് ടീം അംഗങ്ങള്‍ ജോഷ്വ ഇത്തിത്താറ, സാന മാത്യു കളരിക്കാപറമ്പില്‍, ഇവാന്‍ കണ്ണംകുളം, ജോയല്‍ കിഴക്കനടി, ജേക്കബ് സക്കറിയ, ജസ്റിന്‍ തൊടുകയില്‍ എന്നിവരാണ്.

സീനിയര്‍ വിഭാഗത്തില്‍ (6 10 ഏൃമറല) ഏഴാം ക്ളാസിലെ സെന്റ് അല്‍ഫോന്‍സ ടീം, ഒന്നാം സ്ഥാനത്തിനുള്ള മെറീനാ ബേബി കാരിക്കല്‍ മെമ്മോറിയല്‍ ട്രോഫിയും ഏഴാം ക്ളാസിലെ സെന്റ് തോമസ് ടീം രണ്ടാം സ്ഥാനത്തിനുള്ള എസ്തപ്പാന്‍ പുത്തന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും കരസ്ഥമാക്കി.

അഞ്ചലി മുത്തോലത്തിന്റെ നേതൃത്വത്തിലുള്ള സെന്റ് അല്‍ഫോന്‍സാ ടീം അംഗങ്ങള്‍ ദീപാ കവലക്കല്‍, ഷാണന്‍ പാറാണിക്കല്‍, ക്രിസ് തറതട്ടേല്‍, മാത്യു ബാബു കടുതോടില്‍, ഷാന ഇടിയാലില്‍ എന്നിവരും മെര്‍ലിന്‍ കമ്മപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സെന്റ് തോമസ് ടീം അംഗങ്ങള്‍ സാറ മാലിതുരുത്തേല്‍, നേഹാ കിഴക്കനടി, മാര്‍ക്ക് ഒറ്റതൈക്കല്‍, ക്രിസ്തി കോതലടി, ജിതിന്‍ ചെമ്മലക്കുഴി എന്നിവരുമാണ്.

ബൈബിള്‍ ക്വിസിനു നേതൃത്വം നല്‍ക്കിയതു ഡിആര്‍ഇ സാബു മുത്തോലം, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഷീബാ മുത്തോലം, ആന്‍സി ചേലക്കല്‍, ടീനാ നെടുവാമ്പുഴ, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, നബീസാ ചെമ്മാച്ചേല്‍ എന്നിവരാണ്. ഇതില്‍ വിജയിച്ച എല്ലാവരേയും വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് പ്രത്യേകം അഭിനന്ദിക്കുകയും അവരെ പരിശീലിപ്പിച്ച അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നേതൃത്വം കൊടുത്തവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി