പൊമ്പാനോ ബീച്ച്, സൌത്ത് ഫ്ളോറിഡ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍ ഏപ്രില്‍ 11,12 തീയതികളില്‍ നടക്കും. അറ്റ്ലാന്റിക് കടലോരത്ത്, പൊമ്പാനോ ബീച്ച് സിറ്റിയുടെ ഹൃദയഭാഗത്ത് 1.3 മില്യന്‍ ഡോളറിന്റെ പുതുതായി വാങ്ങിയ ഈ ആരാധനാലയത്തിലെ ആദ്യ പെരുന്നാള്‍ തികച്ചും അനുഗ്രഹപ്രദവും ആര്ഭാടഭംഗി നിറഞ്ഞുമാക്കുവാന് ഇടവക ജനങ്ങള്‍ തിരക്കിട്ട തയാറെടുപ്പിലാണ്.
ഏപ്രില്‍ ആറാംതീയതി ഞായാറാഴ്ച ഈസ്റര്‍ ആഘോഷങ്ങള്‍ക്കുശേഷം ദേവാലയത്തിനു മുന്നില്‍ സ്ഥാപിച്ച കൊടിമരത്തില്‍ ഇടവക വികാരി ഫാ. ജോണ്സണ് കളപ്പുരയില്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ഏപ്രില്‍ പതിനൊന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, റാസ, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.
ഏപ്രില്‍ പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8.45-ന് വി. കുര്‍ബാന, പ്രസംഗങ്ങള്‍, റാസ, ആശീര്‍വാദം, ആദ്യഫല ലേലം, ലഞ്ച്.
ചെണ്ടമേളം, ബാന്റ്, കൊടിതോരണങ്ങള്‍, അലങ്കാര കുടകള്‍, കരിമരുന്ന് പ്രയോഗം എന്നിവ കൊണ്ട് റാസ ഭക്തിനിര്‍ഭരവും, ആര്ഭാടപൂര്വ്വവുമായിരിക്കും. അറൃല: ട. ഠവീാമ ങമഹമിസമൃമ ഛൃവീേറീഃ ഇവൌൃരവ, 109 ടഋ 10വേ അ്ല, ജീാുമിീ യലമരവ, എഘ 33060. പ്രൊഫ. കെ. തങ്കച്ചന് അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം