'മിഴിയറിയാതെ' ചിത്രീകരണം ആരംഭിക്കുന്നു
Wednesday, April 8, 2015 4:16 AM IST
ന്യൂയോര്‍ക്ക്: ന്യൂജനറേഷന്‍ മാധ്യമങ്ങളും ടെക്നോളജികളും ഇന്നു വിരല്‍ത്തുമ്പില്‍ എത്തിയതോടെ, സിനിമയെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും നല്ല തിരക്കഥയുണ്െടങ്കില്‍ ഒരു ഹ്രസ്വ ചിത്രമെങ്കിലും എടുക്കുവാനാകുമെന്നത് ആഹ്ളാദദായകമാണ്. ഇക്കൂട്ടത്തില്‍ നിന്നും വളരെ പുതുമയുള്ളതും ഹൃദയ സ്പര്‍ശിയുമായ ഒരു ഹൃസ്വചിത്രവുമായെത്തുകയാണു ഓര്‍ഫിയസ് ജോണ്‍. യൂടൂബില്‍ വന്‍ വിജയമായ പോക്ക്, ഇവന്റ് ക്യാറ്റ്സ് പ്രൊഡക്ഷനായ ബിംഗോ എന്നീ ഹൃസ്വ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകനും കാമറാമാനുമായ ഓര്‍ഫിയസ് ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'മിഴിയറിയാതെ' എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ മൂന്നാം വാരത്തോടെ ആരംഭിക്കുകയാണ്.

മിലെന്‍ ഋഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിരിക്കുന്നത് മനോജ് കൈപ്പള്ളിയാണ്. ലോംഗ് ഐലന്റ് നാടക സമിതിയിലെ അലക്സ് ഏബ്രഹാം, തോമസ് തൈയില്‍, മോളി മാനിങ്കല്‍, ജെംസണ്‍ കുര്യാക്കോസ്, ബിനോയ് ചെറിയാന്‍, മിനി സന്തോഷ്, മാലിനി നായര്‍, ടീന, ടോം ജോസഫ്, സുനില ട്രൈസ്റാര്‍ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജന്‍ ജോര്‍ജ്, ജിയോ പൈലി എന്നിവര്‍ കാമറയും പ്രഭ ഉമ്മന്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. ഋഷി മീഡിയയാണു ചിത്രത്തിനു സംഗീതം ഒരുക്കുന്നത്.

റിപ്പോര്‍ട്ട്: വിനോദ് കണ്ടൂര്‍ ഡേവിഡ്