ഫെലിക്സ് തോമസ് ഹൂസ്റണില്‍ നിര്യാതനായി
Wednesday, April 8, 2015 4:17 AM IST
ഹൂസ്റണ്‍: തിരുവനന്തപുരം വലിയ വീട്ടില്‍ പരേതനായ ഡോ. വില്‍ഫ്രഡ് തോമസിന്റെയും ജര്‍ട്രൂഡ് തോമസിന്റെയും മകന്‍ ഫെലിക്സ് തോമസ് (59) ഹൂസ്റണില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ ഒമ്പതിന് (വ്യാഴം) രാവിലെ 10ന് ഷുഗര്‍ലാന്റിലുളള സെന്റ് ലോറന്‍സ് കാത്തലിക് ചര്‍ച്ചില്‍ (3100, ടംലലംമലൃേ ആഹൃറ, ടൌഴമൃഹമിറ) ആരംഭിച്ച് സംസ്കാരം വെസ്റ്ഹീമര്‍ ഫോറസ്റ് പാര്‍ക്ക് സെമിത്തേരിയില്‍.

ഭാര്യ: ഗീതാ തോമസ് മുരിക്കന്‍. മക്കള്‍: ജഫ്റി തോമസ് (ഹൂസ്റണ്‍), ടീനാ (ഹൂസ്റണ്‍). മരുമകന്‍ : ഡാനി ഈപ്പന്‍ (ഹൂസ്റണ്‍).

സഹോദരങ്ങള്‍ : യൂജിന്‍ (ദക്ഷിണാഫ്രിക്കാ) അജി (കാനഡ), ഷീലാ, ട്രീസാ.

1996 മുതല്‍ ഹൂസ്റണിലെ പ്രശസ്തമായ തോമസ് കെല്ലി സോഫ്റ്റ് വെയര്‍ അസോസിയേറ്റ്സിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പരേതന്‍.

പൊതുദര്‍ശനം : ഏപ്രില്‍ എട്ടിന് (ബുധന്‍) വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ഷുഗര്‍ലാന്റ് മോര്‍ച്ചറി, 1818, ഋഹറൃശറഴല, ടൌഴമൃഹമിറ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു മുരിക്കന്‍ 281 414 0687

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി