ഒന്റാരിയോ ഹൈസ്കൂള്‍ അധ്യാപകര്‍ സമരത്തിലേക്ക്
Thursday, April 9, 2015 3:23 AM IST
ഒന്റാരിയോ: ഒന്റാരിയോവിലെ ഏഴോളം വരുന്ന ഹൈസ്കൂള്‍ ബോര്‍ഡ് അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. ഏപ്രില്‍ അവസാനവാരത്തോടുകൂടി പീല്‍, ധുര്‍ഹം, ഹാല്‍ടണ്‍. ഒട്ടാവ , കാള്‍ടണ്‍ ,റയിന്‍ബോ, വാട്ടര്‍ലൂ റീജിയണിലെ അധ്യാപക യൂണിയന്‍ ആണ് സമരത്തിന് ആഹ്വാനം നല്കിയിരിക്കുന്നത്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍, തൊഴില്‍ രംഗത്തെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ അവരുടെ പട്ടികയില്‍ ഉണ്ട്. കഴിഞ്ഞ ആഗസ്റിനു ശേഷം ഇത് വരെയും പുതുക്കി നല്കാത്ത ജീവനക്കാരുടെ കോണ്‍ഡ്രാക്റ്റും പ്രധാന വിഷയങ്ങളില്‍ ഒന്നാണ്.

ജീവനക്കാരുടെ സമരം അധികൃതരുടെ ഭാഗത്തുനിന്നും തക്ക സമയത്ത് ഇടപെട്ടു തീരുമാനം ആയില്ല എങ്കില്‍ അത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും, രക്ഷിതാക്കള്‍ക്ക് മാനസീക സംഘര്‍ഷത്തിനും ഇടവരുത്തും എന്ന് ചില വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ക്രിസ്ത്യന്‍ സ്കൂള്‍ ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളുകളെയും, എലിമെന്ററി സ്കൂളുകളെയും സമരം ബാധിക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഈ സമരം ജീവനക്കാര്‍ മുഴുവന്‍ സമയവും ജോലി ബഹിഷ്കരിക്കുന്ന രീതിയിലുള്ള സമരം ആയിരിക്കുമെന്ന് ഒന്റാറിയോ സെക്കന്ററി സ്കൂള്‍ ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ് പിള്ള