ന്യൂജേഴ്സിയില്‍ സംയുക്ത ഈസ്റര്‍ ആഘോഷം ഏപ്രില്‍ 12ന്
Thursday, April 9, 2015 8:44 AM IST
ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെയും എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെയും സംയുക്താഭിമുഖ്യ ത്തിലുള്ള ഈസ്റര്‍ ആഘോഷം ഏപ്രില്‍ 12ന് (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളിയില്‍ (70 സീഡര്‍ ലെയിന്‍ ടീനെക്ക് ന്യൂജേഴ്സി) നടക്കും.

അറിയപ്പെടുന്ന പ്രാസംഗികനും ന്യൂയോര്‍ക്ക് യൂണിഫിക്കേഷന്‍ സെമിനാരിയില്‍ ഗവേഷണ വിദ്യാര്‍ഥിയുമായ റവ. ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ ഈസ്റര്‍ സന്ദേശം നല്‍കും. സഭകളുടെ മതില്‍ക്കെട്ടുകള്‍ക്കതീതമായി എല്ലാ മലയാളി ക്രിസ്ത്യാനികളെയും ഏകോപിപ്പിച്ചു പ്രവര്‍ത്തിച്ചുവരുന്ന രണ്ട് എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന ഈ ഈസ്റര്‍ ആഘോഷത്തില്‍ വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. കൂടാതെ വിവിധ ക്രിസ്തീയ കലാപരിപാടികളും ചടങ്ങിനു മാറ്റുകൂട്ടും. എല്ലാ സഭാവിഭാഗങ്ങളിലും ഉള്‍പ്പെട്ട മലയാളി ക്രിസ്ത്യാനികള്‍ക്ക് ഒന്നുചേര്‍ന്നു ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും കൂട്ടായ്മയാചരിക്കുവാനുമുള്ള ഈ അസുലഭ അവസരം വിനിയോഗിച്ച് കുടുംബസമേതം ആഘോഷത്തില്‍ പങ്കെടു ത്ത് അനുഗ്രഹീതരാകണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക് : ഫാ. സണ്ണി ജോസഫ് 718 608 5583, ടി.എസ്. ചാക്കോ 201 262 5979, ഫാ. ജേക്കബ് ക്രിസ്റി 281 904 6622, സജി ടി. മാത്യു, 201 925 5763, പ്രസാദ് മാത്യു 201 233 1351, പോള്‍ ജോണ്‍ 646 413 1131 സോഫി വില്‍സണ്‍ 848 250 5992, ഷൈജ ജോര്‍ജ് 862 668 1977, ജിനു അലക്സ് 201 207 4918, സോബി കുരുവിള 862 701 8457.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍