ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: പരിശീലന ക്യാമ്പ് ന്യൂജേഴ്സിയില്‍
Thursday, April 9, 2015 8:47 AM IST
ന്യൂജേഴ്സി: മേയില്‍ 23, 24 തീയതികളില്‍ നടക്കുന്ന ഇരുപത്തിയേഴാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനു ആധിതേയത്വം വഹിക്കുന്ന ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സിന്റെ നേതൃത്വത്തില്‍ വോളിബോള്‍ പരിശീലന ക്യാമ്പ് ന്യുജേഴ്സിയില്‍ ഫെയര്‍ലൊണിലുളള ഔര്‍ സേവിയര്‍ ലൂഥറന്‍ പള്ളിയുടെ അങ്കണത്തിലുള്ള വിശാലമായ ഇന്‍ഡോര്‍ ജിമ്മില്‍ ഏപ്രില്‍ 12 ന് (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കും.

ക്യാമ്പില്‍ വോളിബോളില്‍ വളരെ പ്രാവീണ്യം നേടിയിട്ടുള്ള പരിശീലകരെയാണ് ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സ് ഒരുക്കിയിട്ടുള്ളത്.

ന്യുജേഴ്സിയിലെ പലഭാഗങ്ങളിലുള്ള മലയാളികളായ ചെറുപ്പക്കാരെ ഒന്നിപ്പിക്കുന്നതിനോടൊപ്പം വോളിബോള്‍ രംഗത്ത് ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യമെന്ന് ടീം മാനേജര്‍ മാത്യു സഖറിയ (ക്രിസ്റി) അറിയിച്ചു. ഇതിനോടകം വളരെ അധികം ചെറുപ്പക്കാര്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ള ക്യാമ്പിനു പഴയതലമുറയിലുള്ള കളിക്കാരുടെ പൂര്‍ണ പിന്തുണയുണ്െടന്നും അദ്ദേഹം പറഞ്ഞു

മെമ്മോറിയല്‍ ഡേ വാരാന്ത്യത്തില്‍ നടക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജിബി തോമസ് അറിയിച്ചു. താത്പര്യമുള്ള എല്ലാ യുവാക്കളും വോളിബോള്‍ ക്യാമ്പില്‍ പങ്കെടുത്ത് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ജേംസണ്‍ കുര്യാക്കോസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദ് അനില്‍ (201) 406 7778, ബോണി സെബാസ്റ്യന്‍ (609) 2137012, തോമസ് ജോര്‍ജ് (സഞ്ജു) (732) 491 3422.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്