റാന്നി സ്വദേശി സംഗമം ഏപ്രില്‍ 18ന്
Friday, April 10, 2015 9:01 AM IST
ഡാളസ്: കേരളത്തിന്റെ മലയാള റാണി എന്നറിയപ്പെടുന്ന റാന്നിയിലെ നിവാസികളുടെ സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുവാന്‍ രൂപംകൊണ്ട ഫ്രന്റ്സ് ഓഫ് റാന്നിയുടെ ഈ വര്‍ഷത്തെ കൂട്ടായ്മ ഏപ്രില്‍ 18നു (ശനി) നടക്കും.

കുടുംബമായി വന്നുചേരുവാനും പരസ്പരം സൌഹൃദം പുനഃസ്ഥാപിക്കുവാനും തുറസായ സ്ഥലം എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണു മേരി ഹെഡ്സ് കാര്‍റ്റെര്‍ പാര്‍ക്കില്‍ കൂടുവാന്‍ തീരുമാനിച്ചത്.
രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

ജാതി മതഭേദമെന്യെ നടക്കുന്ന ഈ കൂടിവരവില്‍ ഡാളസിലുള്ള മുഴുവന്‍ റാന്നി നിവാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിലാസം: ങമ്യൃ ഒലമറ ഇമൃലൃേ ജമൃസ മിറ ഗശറ ഇീൃൃമഹ, 2320 ഒലമറ ഘമില, ഇമൃൃീഹഹീി, ഠത 75006.

വിവരങ്ങള്‍ക്ക്: പാസ്റര്‍ കെ.ഐ. കൊരുത് കിടങ്ങിനെത്ത്: 4696561990, സുഭാഷ് മാത്യു പനവേലില്‍ 4698770130, ഷിജു ഏബ്രഹാം വടക്കേ മണ്ണില്‍ 2149293570, എബി ചെറുവഴക്കുന്നേല്‍ 2147274684, രാജു പിള്ള പുതുപറമ്പില്‍ 4699959828, എസ്.പി. ജയിംസ് കപ്പാമൂട്ടില്‍ 2143346962, പാസ്റര്‍ വര്‍ഗീസ് തടത്തില്‍ 4694875236, സാമുവല്‍ തോമസ് മന്താനത്ത് 4698924624.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ