ഡാളസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡേ ഏപ്രില്‍ 11ന്
Saturday, April 11, 2015 5:40 AM IST
ഡാളസ്: ഡാളസ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 ഡാലസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫാമിലി ഡേ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഡാലസ് ക്ളൈയ്സ് വാറന്‍ പാര്‍ക്കില്‍ ഏപ്രില്‍ പതിനൊന്നിനു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണു പരിപാടികള്‍ ആരംഭിക്കുന്നത്. കാര്‍ണിവല്‍, സംഗീതം തുടങ്ങി നിരവധി ഇനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. പ്രവേശനം തികച്ചും സൌജന്യമാണ്. ആഘോഷങ്ങളുടെ സമാപനത്തില്‍ ടിം ബര്‍ട്ടന്റെ ക്ളാസിക്ക് കോമഡിയും പ്രദര്‍ശിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ എല്ലാ സഹൃദയരെയും ഫിലിം ഫെസ്റ്റിവല്‍ ഫാമിലി ഡേയിലേക്കു സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 720 0555

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍