ഫോമാ- കെഎജിഡബ്ള്യു ടാലന്റ് ടൈമിന്റെ ഗ്രാന്‍ഡ് ഫിനാലെ ഏപ്രില്‍ 18ന്
Saturday, April 11, 2015 5:41 AM IST
വെര്‍ജീനിയ: കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാലന്റ് ടൈം 2015ന്റെ ഗ്രാന്‍ഡ് ഫിനാലെ, 2015 ഏപ്രില്‍ 18നു ലൂതര്‍ ജാക്ക്സണ്‍ മിഡില്‍ സ്കൂളില്‍ നടത്തുന്നു. 1975ല്‍ സ്ഥാപിതമായ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, ഇന്നു ഏകദേശം 1500ല്‍ പരം അംഗങ്ങളുമായി ഫോമാ ക്യാപ്പിറ്റല്‍ റീജിയണിലെ ഒരു പ്രധാന മലയാളി സംഘടനയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കെഎജിഡബ്ള്യു ടാലന്റ് ടൈം എന്ന പേരില്‍ നടത്തി വരുന്ന കള്‍ച്ചറല്‍ കോംപറ്റിഷന്‍, ഇതാദ്യമായാണ് 63ല്‍പരം അംഗ സംഘടനകളുള്ള ഫോമായെന്ന ഒരു ദേശീയ സംഘടനയുമായി ഒത്തു ചേര്‍ന്നു നടത്തുന്നത്.

വളരെ സുതാര്യമായാണ് ഈ പരിപാടികള്‍ കോര്‍ത്തിണക്കിയിരിക്കുന്നതെന്നും പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു പരാതി പോലും പറയാന്‍ അവസരമൊരുക്കതെയാണു കെഎജിഡബ്ള്യു ഫോമാ സഖ്യം ഇതോരുക്കിയിരിക്കുന്നതെന്ന്, സഘാടകരില്‍ ഒരാളായ കെഎജിഡബ്ള്യുവിന്റെ യുവ പ്രസിഡന്റ് അരുണ്‍ ജോ പറയുകയുണ്ടായി. ടാലന്റ് ടൈമിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത് സീമ ശങ്കറും പെന്‍സ് ജേക്കബുമാണ്. ഫോമായുടെ പ്രതിനിധിയായി, ഫോമാ വൈസ് പ്രസിഡന്റും കെഎജിഡബ്ള്യു അംഗവുമായ വിന്‍സണ്‍ പാലത്തിങ്കലാണു പ്രവര്‍ത്തിച്ചു വരുന്നത്.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി, കെഎ ജിഡബ്ള്യു സെക്രട്ടറി സ്മിത മേനോന്‍, ട്രഷറര്‍ ശ്യാമിലി അഹമ്മദ് എന്നിവരാണു പരിപാടികളുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മാര്‍ച്ച് 28നു നടന്ന ഒന്നാം ഘട്ട പരിപാടികളില്‍ അമേരിക്കയിലെ വിവിധ സംഥാനങ്ങളിലെ കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുകയുണ്ടായി. പതിനെട്ടോളം ഇനങ്ങളിലായി മുന്നൂറോളം യുവ പ്രതിഭകള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു.

രണ്ടാം ഘട്ട പരിപാടികള്‍ നടക്കുന്ന ഏപ്രില്‍ 18ലേക്കു വന്‍ സജ്ജീകരണമാണു ഒരുക്കിയിരിക്കുന്നത്. നോണ്‍ ക്ളാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സ്, ക്ളാസ്സിക്കല്‍ ഡാന്‍സ് സിംഗിള്‍, കര്‍നാറ്റിക് മ്യൂസിക് സിംഗിള്‍, നോണ്‍ ക്ളാസിക്കല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് സ്ട്രിംഗ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്വിന്‍ഡ്, ദി ഗ്രേറ്റ് ഡിബേറ്റ് കോമ്പറ്റിഷന്‍, സ്പെല്ലിംഗ് ബീ, ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ്് എന്നിവയാണു ഫോമാകെ എജിഡബ്ള്യൂ ടാലന്റ് ടൈം അവസാനദിന പരിപാടികള്‍.

നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളും ഈ കലാ മഹോത്സവത്തില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ളീാമമ.രീാ, ംംം.സമഴം.രീാ