നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡിന്റെ ഫൈനലിസ്റുകളെ തെരഞ്ഞെടുത്തു
Monday, April 13, 2015 3:09 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനു പുറമെ സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡിന്റെ ഫൈനലിസ്റുകളായി തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ വോട്ടിംഗ് വഴി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരിലൊരാള്‍ക്ക് 'നാമി 2015' അവാര്‍ഡ് സമ്മാനിക്കും. എല്ലാ ഫൈനലിസ്റുകളേയും പ്രത്യേകം പുരസ്കാരം നല്‍കി ആദരിക്കുന്നതുമാണ്.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, നാടകാചാര്യന്‍ പി.ടി ചാക്കോ മലേഷ്യ, ആദ്യകാല സംഘടനാ നേതാവ് ടി.എസ്. ചാക്കോ, ഭിഷഗ്വരനും, മെഡിക്കല്‍ ലോകം ടിവി വഴിയും വാര്‍ത്തകള്‍ വഴിയും സാധാരണ ജനങ്ങളിലെത്തിക്കുന്ന ഡോ. റോയി പി. തോമസ്, എഫ്ഐഎ, എന്‍എഫ്ഐഎ ഗോപിയോ എന്നിവയുടെയെല്ലാം സ്ഥാപന്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരെയാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി നോമിനേറ്റ് ചെയ്തത്.

അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ ഒരുക്കിയിരിക്കുന്നത്. ഏകദേശം മൂന്നു മാസം ഓണ്‍ലൈന്‍ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഒരു പരിപാടിയില്‍ വച്ച് അവാര്‍ഡ് ജേതാവിനെ ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായര്‍, കൂടാതെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക.

നോര്‍ത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര്‍ 2015 'ചഅങഥ' യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക 19083455983. അല്ലെങ്കില്‍ ഇമെയില്‍ : ിമ്യാ@ുൃമ്മശെരവമിിലഹ.രീാ, ംീൃഹറംശറല ്ശലംശിഴ ്ശമ ംംം.ുൃമ്മശെരവമിിലഹ.രീാ