ഡിഎംഎയുടെ സംഗീത സായാഹ്നം ഏപ്രില്‍ 14ന്
Monday, April 13, 2015 8:06 AM IST
ന്യൂഡല്‍ഹി : ഡല്‍ഹി മലയാളി അസോസിയേഷന്റെ ഡിഎംഎ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സംഗീത സായാഹ്നം ഏപ്രില്‍ 14ന് (ചൊവ്വ) വൈകുന്നേരം 5:30 മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുള്ള വെയിറ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ആഘോഷങ്ങളുടെ മുഖ്യാകര്‍ഷണം കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന പല്ലവിയിലെ പ്രഗത്ഭ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ, വയലിന്‍ ഫ്യൂഷന്‍, ഫോക് ഷോ, സ്റാര്‍ സിംഗര്‍ വിജേതാവ് ജോബി ജോണിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സംഗീത മേള എന്നിവയാണ്. പ്രവേശനം സൌജന്യമാണ്.

ഡിഎംഎ പ്രസിഡന്റ്് എ.ടി. സൈനുദ്ദീന്‍ അധ്യതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, മുന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എംപി, കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പ്രസ് സെക്രട്ടറി ടു പ്രസിഡന്റ് ഓഫ് ഇന്ത്യാ വേണു രാജാമണി, ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മലയാളികളുടെ അഭിമാനമായ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനെ ഡിഎംഎ വിശിഷ്ഠ സാമൂഹ്യ സേവാ പുരസ്കാരം നല്‍കിയും അഞ്ചു ദശാബ്ദക്കാലം ഡിഎംഎയെ നയിച്ച മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ സി.എല്‍. ആന്റണിയെ ഡിഎംഎ വിശിഷ്ഠ സേവാ പുരസ്കാരവും നല്‍കി ആദരിക്കും. ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം.

2015ല്‍ പത്മവിഭൂഷന്‍ നേടിയ സുപ്രീം കോടതി സീനിയര്‍ അഡ്വ. കെ.കെ. വേണുഗോപാല്‍, നവതി ആഘോഷിക്കുന്ന നാടകാചാര്യന്‍ പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള, മുംബൈ മാരത്തോണ്‍ വിജയി പി.കെ.എന്‍, നമ്പ്യാര്‍, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ കേരള ഫയര്‍ ഫോഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറും നീന്തല്‍ വിദഗ്ദനുമായ എസ്.പി. മുരളീധരന്‍ (അഡ്വഞ്ചറസ് സ്വിമ്മിംഗ്), പി.പി. ശ്യാമളന്‍ (കാലിഗ്രാഫി), സ്തുത്യര്‍ഹ സേവനത്തിന് പ്രസിഡന്റിന്റെ പോലീസ് മെഡല്‍ നേടിയ ജയാ നായര്‍, ബിഎസ്എഫ് അസിസ്റന്റ് കമാണ്ടന്റ് പി.വി. ഗിരിവാസന്‍ എന്നിവരെയും ഡിഎംഎയുടെ സ്ഥാപക ദിനാഘോഷ ചടങ്ങുകളില്‍ ആദരിക്കും.

ആഘോഷ പരിപാടികളില്‍ ഡിഎംഎയുടെ 25 ശാഖകളില്‍ നിന്നും കുടുംബാംഗങ്ങളും ആസ്വാദകരും എത്തിച്ചേരുമെന്നു സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ. മുരളിധരന്‍ 9868123162.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി