'ഓം' കാനഡ വര്‍ണശബളമായി വിഷു ആഘോഷിച്ചു
Monday, April 13, 2015 8:22 AM IST
ഒന്റാരിയോ: ഒന്റാരിയോ ഹിന്ദു മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ഓം) ആഭിമുഗ്യത്തില്‍ ബ്രാംറ്റന്‍ ചിന്‍ഗൂസി സെകന്ററി സ്കൂളില്‍ നടന്ന വിഷു 2015 അതിഗംഭീരമായ ആഘോഷങ്ങളോടെ സമാപിച്ചു.കുട്ടികളും മുതിര്‍ന്നവരും ഒരുമിച്ചു ചേര്‍ന്നു അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ തികഞ്ഞ മികവുപുലര്‍ത്തി. കോമഡി സ്കിറ്റ് ,ക്ളാസിക് ,ബോളിവുഡ്-ഫ്യൂഷന്‍- നാടോടി നൃത്തങ്ങള്‍, ലൈവ് ഗാനമേള, ബാന്‍ഡ് മ്യൂസിക് എന്നിങ്ങനെ മൂന്നു മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ നിറഞ്ഞു കവിഞ്ഞ സദസിനെ കേരളത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തി.

ബ്രാംപ്റ്റന്‍ ഗുരുവയൂരപ്പന്‍ ക്ഷേത്ര തന്ത്രി ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിഷുക്കണി, നൂറില്‍പരം കുട്ടികള്‍ക്കുള്ള വിഷു കൈനീട്ട വിതരണം എന്നിവ നടത്തപ്പെടുകയുണ്ടായി. വിഷു ആഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവസമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിരുന്നു. സമകാലിക പ്രശ്നങ്ങളെ തൊട്ടുണര്‍ത്തുന്ന ജോക്കര്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. വിഷുപാട്ടും, വിഷുകണിയും, വിഷു കൈനീട്ടവും, വിഷു സദ്യയും എല്ലാം ഒന്റാരിയോവിലെ പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതായിരുന്നു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള