അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും
Tuesday, April 14, 2015 4:13 AM IST
ഡാളസ്: സൌത്ത് വെസ്റ് ഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ കൂടുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ഡാളസില്‍ എത്തുന്നു. ഏപ്രില്‍ 19നു (ഞായറാഴ്ച) വൈകുന്നേരം നാലിനു സെന്റ് ജയിംസ് മിഷന്‍ ചര്‍ച്ചിലാണു മീറ്റിംഗ് നടക്കുന്നത്.

ജൂലൈ എട്ടു മുതല്‍ പതിനൊന്നുവരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍വച്ചാണ് ഈ വര്‍ഷത്തെ ഭദ്രാസനതല ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്നത്. 'ഭവനം ഒരു ദേവാലയം' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന ചിന്താവിഷയം.

വൈവിധ്യങ്ങളായ പരിപാടികള്‍ ഈവര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ഭദ്രാസനത്തിലെ അമ്പതില്‍പ്പരം പള്ളികളില്‍നിന്നു വൈദികരും വിശ്വാസികളും നാലുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ മാത്യു അലക്സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലീജിത്ത് മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം