കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ 24ന്
Tuesday, April 14, 2015 4:14 AM IST
ടൊറന്റോ: ടൊറന്റോ കേന്ദമായി പ്രവര്‍ത്തിക്കുന്ന കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ ഉദ്ഘാടനം ഒന്റാറിയോ കമ്മ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസ് മന്ത്രി ഡോക്ടര്‍ ഹെലേന ജാസെക് നിര്‍വഹിക്കും. കയില്‍ സീബാക്ക് എംപി, ബ്രാഡ് ബട്ട് എംപി , കൈര്‍സ്ടി ദങ്കന്‍ എംപി, മോന്റി മക്നോട്ടിന്‍ എംപിപി എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും. മിസിസാഗയിലെ മാള്‍ട്ടന്‍ കമ്യൂണിറ്റി സെന്ററില്‍ ഏപ്രില്‍ 24 വെള്ളിയാഷ്ച്ച വൈകുന്നേരം ഏഴു മുതല്‍ ഒമ്പതുവരെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുക്കും. സമ്മേളനാനന്തരം കലാപരിപാടികളും ഉണ്ടായിരിക്കും.

കാനഡയിലെ കേരള സീനിയേഴ്സിന്റെ ആരോഗ്യ-സാമൂഹിക-സാംസ്കാരിക ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയാണു കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കാനഡ. ഇതിന്റെ താല്ക്കാലിക പ്രസിഡന്റായി ഫാ. ഡാനിയേല്‍ പുല്ലേലില്‍, സെക്രട്ടറിയായി ജോര്‍ജ് ജോര്‍ജ്, ട്രഷര്‍ ആയി ജോണ്‍ സി ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഭാരവാഹികളെ ഈ യോഗത്തില്‍ തെരഞ്ഞെടുക്കും. വിശദ വിവരങ്ങള്‍ക്കു ഫാ. ഡാനിയേല്‍ പുല്ലേലില്‍ (905 813 2703), ജോര്‍ജ് ജോര്‍ജ് (416 738 7765), ജോണ്‍ സി ഫിലിപ്പ് (905 738 9765) എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. യോഗത്തില്‍ പങ്കെടുക്കുന്നതിനു സലൃമഹമലിെശീൃ @ ഴാമശഹ .രീാ എന്ന ഇമെയിലില്‍ രജിസ്റര്‍ ചെയ്യാവുന്നതാണ് ംംം .സലൃമഹമലിെശീൃ .രീാ എന്ന വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.