യാത്രയയപ്പു സമ്മേളനം ഏപ്രില്‍ 18ന്
Tuesday, April 14, 2015 6:00 AM IST
ഡാളസ്: മാര്‍ത്തോമ അമേരിക്കന്‍ ഭദ്രാസനം സൌത്ത് വെസ്റ് എ സേവിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൌത്ത് വെസ്റ് എ സെന്ററില്‍നിന്നു നാട്ടിലേക്കു സ്ഥലം മാറി പോകുന്ന വൈദികര്‍ക്കുവേണ്ടി യാത്രയയപ്പു സമ്മേളനം ഡാളസില്‍ നടത്തുമെന്നു സെക്രട്ടറി ജോളി ബാബു അറിയിച്ചു.

ഏപ്രില്‍ 18 നു (ശനി) ഡാളസിലെ സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ (1002 ആമൃില ആൃശറഴല ഞറ, ങലൂൌശലേ, ഠത.75150) നടത്തുന്ന സമ്മേളനം രാവിലെ 9.30 നു ആരംഭിക്കും. യോഗത്തില്‍ റവ. ജോസ് സി. ജോസഫ് മുഖ്യപ്രാസംഗികനായിരിക്കും.

സ്ഥലം മാറിപ്പോകുന്ന റവ. ഒ.സി കുര്യന്‍ (സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഡാളസ്), റവ. ജോസ് സി. ജോസഫ് (ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച്, ഡാളസ്), റവ. സജി തോമസ് (സെഹിയോണ്‍ മാര്‍ത്തോമ ചര്‍ച്ച്, ഡാളസ്), റവ.ജോര്‍ജ് ജേക്കബ് (യൂത്ത് ചാപ്ളെയിന്‍, ഡാളസ്), റവ. ഷിബി ഏബ്രഹാം (ഒക്ലഹോമ മാര്‍ത്തോമ ചര്‍ച്ച്) എന്നിവര്‍ക്കു യാത്രാ മംഗളങ്ങള്‍ നേരുന്നതിനുവേണ്ടിയാണു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

സൌത്ത് വെസ്റ് എ സെന്ററിലെ എല്ലാ സേവിക സംഘം അംഗങ്ങളെയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജോളി ബാബു അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ