പ്രഫ. കെ.വി. തോമസ് എംപി ഓസ്ട്രേലിയയില്‍
Tuesday, April 14, 2015 6:02 AM IST
മെല്‍ബണ്‍: മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്ററി കമ്മിറ്റി അംഗവുമായ പ്രഫ. കെ.വി. തോമസ് എംപി ഓസ്ട്രേലിയന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 15നു(ബുധന്‍) അഡ്ലെയ്ഡില്‍ എത്തും.

അഡ്ലെയ്ഡില്‍ എത്തുന്ന കെ.വി. തോമസ് എംപിക്കും ഭാര്യക്കും ഒഐസിസി അഡ്ലെയ്ഡ് കമ്മിറ്റി പ്രസിഡന്റ് ആന്റണി മാവേലി, നാഷണല്‍ കമ്മിറ്റി അംഗം സൈജന്‍ ഡി. ദേവസി എന്നിവരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കുമെന്നു നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജു അറിയിച്ചു.

ഏപ്രില്‍ 15, 16, 17 തീയതികളില്‍ അഡ്ലെയ്ഡില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ക്കുശേഷം 18നു(ശനി) മെല്‍ബണില്‍ എത്തുന്ന കേന്ദ്ര മന്ത്രിക്കും ഭാര്യക്കും ഒഐസിസി വിക്ടോറിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 19ന് (ഞായറാഴ്ച) അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കും.