കുഞ്ഞമ്മ ജേക്കബ് മിഷിഗണില്‍ നിര്യാതയായി
Thursday, April 16, 2015 5:17 AM IST
സെന്റ് ക്ളയേഴ്സ് ഷോര്‍ (മിഷിഗണ്‍): കവിയൂര്‍ ചാക്കോ ജേക്കബിന്റെ ഭാര്യ കുഞ്ഞമ്മ ജേക്കബ് (കുഞ്ഞുമോള്‍-75) മിഷിഗണില്‍ നിര്യാതയായി. തിരുവനന്തപുരം പരേതരായ കെ.ജെ. വര്‍ഗീസിന്റെയും കുഞ്ഞമ്മ വര്‍ഗീസിന്റെയും മകളാണ്. മക്കള്‍: ഡോ. സ്റീവ് ജേക്കബ് (അറ്റ്ലാന്റാ), നീന ബെന്നി (പിറ്റ്സ്ബര്‍ഗ്, പി.എ).

പൊതുദര്‍ശനം: ഏപ്രില്‍ 17-നു (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ. സ്ഥലം: വിറ്റ്ലെ ഗാര്‍ണര്‍ അറ്റ് റോസ് ഹെവന്‍ ഫ്യൂണറല്‍ ഹോം).

സംസ്കാരശുശ്രൂഷകള്‍ ഏപ്രില്‍ 18നു (ശനിയാഴ്ച) ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെ വിറ്റ്ലെ ഗാര്‍ണര്‍ അറ്റ് റോസ് ഹെവന്‍ ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് നാലിനു സംസ്കാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജി പാറയില്‍ (201 328 7260), രാജീവ് ജി. വര്‍ഗീസ് (434 242 5271).

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍