ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: പരിശീലന ക്യാമ്പ് വന്‍ വിജയം
Thursday, April 16, 2015 6:38 AM IST
ന്യൂജേഴ്സി: മേയ് 23, 24 തീയതികളില്‍ നടക്കുന്ന ഇരുപത്തിയേഴാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഗാര്‍ഡന്‍ സ്റേറ്റ് സിക്സെഴ്സിന്റെ നേതൃത്വത്തില്‍ വോളിബോള്‍ പരിശീലന ക്യാമ്പ് ന്യൂജേഴ്സിയില്‍ ഫെയര്‍ലൊണിലുളള ഔര്‍ സേവിയര്‍ ലൂഥറന്‍ പള്ളിയങ്കണത്തിലുള്ള വിശാലമായ ഇന്‍ഡോര്‍ ജിമ്മില്‍ ആരംഭിച്ചു.

ന്യൂജേഴ്സിയിലെ കായിക-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കളായ സെബാസ്റ്യന്‍ ജോസഫ്, ദേവസി പാലാട്ടി, ജോയ് ചാക്കപ്പന്‍, ദാസ് കന്നംകുഴിയില്‍, സുനില ട്രൈസ്റാര്‍, വിനോജി ജോസഫ്, സണ്ണി വാലിപ്ളാക്കല്‍, ബെന്നി സെബാസ്റ്യന്‍, മാത്യു സഖറിയ, രാജാന്‍ മോടയില്‍, ഫ്രാന്‍സിസ് കാരക്കാട്ട് ഫ്രാന്‍സിസ് പള്ളുപ്പെട്ട തുടങ്ങിയവര്‍ പങ്കെടുത്ത ക്യാമ്പ്

ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജിബി തോമസിന്റെ സ്വാഗതപ്രസംഗത്തോടെ ആാരംഭിച്ചു,

ജിമ്മി ജോര്‍ജ് മെമ്മൊറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിലെ പ്രമുഖ കളിക്കാരില്‍ ഒരാളായ അവിനാഷ് തോമസ് ആണു ന്യൂജേഴ്സിയിലെ കളിക്കാരെ അഭ്യസിപ്പിക്കുന്നത്. ന്യൂജേഴ്സിയുടെ പല ഭാഗങ്ങളില്‍നിന്നു നിരവധി യുവജനങ്ങള്‍ പരിശീലനത്തിന്റെ ആദ്യ ദിവസത്തില്‍ പങ്കെടുത്തു.

പരിപാടിയുടെ അവസാനം കഴിഞ്ഞ വര്‍ഷങ്ങളിലെ ക്യാപ്റ്റന്‍ ആയിരുന്ന ജെഫ്രി ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.

ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്ക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റേറ്റ് സിക്സെര്‍സിന്റെ ആഭിമുഖ്യത്തില്‍ മേയ് 23, 24 തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ നടക്കും. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന പതിന്നാലിലേറെ ക്ളബ്ബുകളിലെ കളിക്കാര്‍ക്ക് താമസിക്കുന്നതിനായി പ്രത്യേക ഇളവുകളുമായി ന്യൂജേഴ്സി യിലുള്ള സീക്കൊകസിലെ ലാ ക്വിന്റ ഹോട്ടലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ ജിബി തോമസ് അറിയിച്ചു.

ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്കില്‍നിന്ന് ഏകദേശം പത്തു മിനിറ്റ് അകലെയുശ്ശ ഹോട്ടലിലേക്കു കളിക്കാരെ കൊണ്ടുപോകുന്നതിനുള്ള വാഹനസൌകര്യം ഒരുക്കിയിട്ടുണ്ട്. കളിക്കാര്‍ക്കു വ്യായാമം ചെയ്യാനുള്ള ജിം, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ പല സൌകര്യങ്ങളും ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നു. ഇവിടെനിന്നു ന്യൂജേഴ്സിയുടെ വിവിധ ടൂറിസ്റ് കേന്ദ്രങ്ങളിലേക്കും ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കാനും വളരെ എളുപ്പമാണ്. ഹോട്ടലിന്റെ മുന്‍ വശത്തുനിന്നും ന്യൂയോര്‍ക്ക് സിറ്റിയിലേക്കു പബ്ളിക് ബസ്സര്‍വീസ് ഉണ്ട്. കൂടാതെ, ഹോട്ടലില്‍നിന്നു ന്യൂയോര്‍ക്ക് സിറ്റിയുടെ ദൃശ്യം ഏറെ മനോഹരമാണെന്നു കമ്മിറ്റിക്കാര്‍ അറിയിച്ചു.

കാനഡയില്‍നിന്നും അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി 14 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ടുര്‍ണമെന്റ് എന്തുകൊണ്ടും വാശിയേറിയ പ്രകടനങ്ങള്‍ക്കു വേദിയാകും.

സ്പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക : ംംം.ഴമൃറലിമെേലേശെഃലൃ.രീാ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി തോമസ് 9145731616, ജേംസണ്‍ കുര്യാക്കോസ് 2016005454, മാത്യു സ്കറിയ 5515805872, ടി.എസ്. ചാക്കോ 2018870750.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്