ഡാളസ് 2015 പാസ്പോര്‍ട്ട് ഡേ ഏപ്രില്‍ 18 ന്
Thursday, April 16, 2015 6:49 AM IST
ഡാളസ്: അമേരിക്കന്‍ പാസ്പോര്‍ട്ടുകള്‍ കാലതാമസം ഇല്ലാതെ ലഭിക്കുന്നതിനു യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റേറ്റ്, ഡാളസ് പാസ്പോര്‍ട്ട് ഏജന്‍സി സൌകര്യമൊരുക്കുന്നു.

ഏപ്രില്‍ 18ന് (ശനി) കൊമേഴ്സ് സ്ട്രീറ്റിലുളള ഡാളസ് പാസ്പോര്‍ട്ട് ഏജന്‍സി ഓഫീസില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പാസ്പോര്‍ട്ടിനുളള പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ സ്വീകരിക്കും.

വെബ്സൈറ്റില്‍നിന്ന് ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ ഫോം പൂരിപ്പിച്ചു. ഒപ്പിടാതെ ഏജന്‍സി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാല്‍ എത്രയും പെട്ടെന്നു പാസ്പോര്‍ട്ട് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 18നു വരുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുകയോ, അപ്പോയിന്റ്മെന്റ് എടുക്കുകയോ വേണ്െടന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിലാസം: ഡാളസ് പാസ്പോര്‍ട്ട് ഏജന്‍സി, 1100 കൊമേഴ്സ് സ്ട്രീറ്റ് സ്യൂട്ട് 1120

ഡാളസ്, ടെക്സസ് - 75242

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍