ഏപ്രില്‍ 15 മുതല്‍ വീസ ഓണ്‍ അറൈവല്‍ സ്കീമിന്റെ പേരു മാറുന്നു
Thursday, April 16, 2015 6:49 AM IST
ന്യൂയോര്‍ക്ക്: ഏപ്രില്‍ 15 മുതല്‍ വീസ ഓണ്‍ അറൈവല്‍ സ്കീമിന്റെ പേര് 'വീസ ഓണ്‍ലൈന്‍' എന്നു മാറ്റുന്നതാണെന്ന് ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനങ്ങളുടെ ഇടയില്‍ വീസ ഓണ്‍ അറൈവല്‍ സ്കീം സംശയത്തിനു അവസരം നല്‍കുന്നു എന്നുള്ളതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏപ്രില്‍ 15 മുതല്‍ പുതിയ പേര് നിലവില്‍ വരും. 44 രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഇന്ത്യയില്‍ എത്തുന്നതിനു നാലു ദിവസം മുന്‍പ് ഓണ്‍ലൈന്‍ വഴി വീസയ്ക്ക് അപേക്ഷ നല്‍കിയിരിക്കണം എന്ന വ്യവസ്ഥ കര്‍ശനമാക്കിയിട്ടുള്ളത്. മുന്‍കൂര്‍ അപേക്ഷ നല്‍കാതെ ഇന്ത്യന്‍ വിമാനത്താവളത്തില്‍ എത്തുന്നവരെ തിരികെ അതത് രാജ്യങ്ങളിലേക്കു തന്നെ അയയ്ക്കുമെന്നു ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോം മിനിസ്ട്രിക്ക് ഈ നിര്‍ദേശം നല്‍കിയത് ടൂറിസം മന്ത്രാലയമാണ്. യൂണിയന്‍ മിനിസ്റര്‍ മഹേഷ്് ശര്‍മയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍