റെജി കെ. പൊന്നപ്പന്‍ നിയമിതനായി
Thursday, April 16, 2015 6:49 AM IST
ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഗ്രസ് ബ്രിഗേഡിന്റെ ഡല്‍ഹി ജനറല്‍ സെക്രട്ടറി (സോഷ്യല്‍ സെല്‍) ആയി റെജി കെ. പൊന്നപ്പന്‍ നിയമിതനായി. ഡല്‍ഹി ദ്വാരക നിവാസിയായ റെജി ബിസിനസുകാരനും നിരവധി കലാ സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമായും ചേര്‍ന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന റെജിക്ക് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് വിഷുദിനത്തില്‍ കൈവന്ന ഈ സ്ഥാനലബ്ധി. കൊല്ലം ജില്ലയില്‍ ആയൂര്‍ പെരുങ്ങള്ളൂര്‍ കല്ലുംപുറത്ത് വീട്ടില്‍ കുടുംബാംഗമാണ്.