ഷിക്കാഗോ കെസിഎസ് ക്നാനായ യംഗ് ഫാമിലി ഫോറം രൂപീകരിച്ചു
Friday, April 17, 2015 3:50 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്നാനായ യംഗ് ഫാമിലി ഫോറം രൂപീകരിച്ചു. ഷിക്കാഗോ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി ഫോറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഭിലാഷ് നെല്ലാമറ്റം (ചെയര്‍മാന്‍) മാറ്റ് വിളങ്ങാട്ടുശേരി (വൈസ് ചെയര്‍മാന്‍), ജോസ് മണക്കാട്ട്, പ്രിയങ്ക പാറേല്‍, ഫെബി കുളത്തില്‍കരോട്ട്, ബിനീഷ് പനംകാലായില്‍, ജെയിംസ് പാട്ടപ്പതി, ഷൈബു കിഴക്കേക്കുറ്റ്, സെബിള്‍ നെടിയകാലായില്‍, ജിനു പുന്നച്ചേരില്‍, സനിത മരങ്ങാട്ടില്‍, ബിനി മണപ്പള്ളില്‍ എന്നിവരടങ്ങിയ കമ്മിറ്റി ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി