റവ. ജോസ് സി. ജോസഫിനു യാത്രയയപ്പു നല്‍കി
Friday, April 17, 2015 3:53 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവക വികാരി റവ. ജോസ് സി. ജോസഫിന് ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി.

മൂന്നു വര്‍ഷത്തെ ഇടവക ചുമതലകള്‍ സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തീകരിച്ചു കേരളത്തിലെ കവിയൂര്‍ ഇമ്മാനുവല്‍ ചര്‍ച്ചിലേക്ക് യാത്രയാകുന്ന അച്ചന്റെ യാത്രയയപ്പു സമ്മേളനം ബാബു ഡി. മാത്യുവിന്റെ പ്രാര്‍ഥനയോടു കൂടി ആരംഭിച്ചു. ജോസ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഗായക സംഘം സെക്രട്ടറി അഞ്ചു ബിജിലി ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ്, ജോസ് ചെറിയാന്‍, ആനി കുര്യന്‍, ലീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രഷറര്‍ എലിസബത്ത് മാത്യു ഉപഹാരം സമ്മാനിച്ചു. വികാരി ജോസ് സി. ജോസഫച്ചന്‍ സമുചിതമായി മറുപടി നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍