സുവര്‍ണ കര്‍ണാടക വേനല്‍ക്കാല ക്യാമ്പ്
Friday, April 17, 2015 4:23 AM IST
ബംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൈക്കൊന്‍ഡ്രഹള്ളി സോണിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 മുതല്‍ 29 വരെ പത്തു ദിവസത്തെ സമ്മര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. വൈകുന്നേരം മൂന്നു മുതല്‍ ആറു വരെ ഇട്ടിന സൌപര്‍ണിക ക്ളബ് ഹൌസിലെ സമാജം ഓഫീസിലാണു ക്യാംപ് നടക്കുന്നത്. നൃത്തം, ചിത്രരചന, കരകൌശല നിര്‍മാണം തുടങ്ങിയവയും ക്യാംപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലയാളം ക്ളാസുകളും ക്യാംപില്‍ നടക്കും. ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. ഫോണ്‍: 8050189979.