കേരളസമാജം പ്രവര്‍ത്തനോഘാടനം 17-നു
Friday, April 17, 2015 4:52 AM IST
ന്യയോര്‍ക്ക്: കേരളസമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ഈ മാസം 17-നു വെള്ളിയാഴ്ച വൈകിട്ട് 6.30നു ഹില്‍സൈഡ് ബാങ്ക്വറ്റ് ഹാളില്‍ (രാജധാനി റസ്റോറന്റ്, ക്യൂന്‍സ് വില്ലേജ്) നടത്തപ്പെടും. ഇതോടൊപ്പം ഇസ്റര്‍, വിഷു ദിനാഘോഷപരിപാടികളും ഉണ്ടായിരിക്കും.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വിശിഷ്ടാധിതികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ യുവകലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. ചടങ്ങിന്റെ ഭാഗമാകുവാന്‍ എല്ലാ സഹൃദയരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് തോമസ് സാമുവല്‍ (മാലിയില്‍ കുഞ്ഞ്) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് സാമുവല്‍ (516 503 8082), എലിസബത്ത് ഫിലിപ്പ് (516 781 0205), ബേബി ജോസ് (516 503 1144), സോമന്‍ നായര്‍ (646 420 2775), കെ.വി. വര്‍ഗീസ് (516 825 0263).

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍