നവകേരളയുടെ ഫാമിലി പിക്നിക് മേയ് രണ്ടിന്
Friday, April 17, 2015 7:58 AM IST
ഫ്ളോറിഡ: അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആര്‍ട്സ് ക്ളബ്ബിന്റെ വാര്‍ഷിക ഫാമിലി പിക്നിക് മേയ് രണ്ടിന് (ശനി) നടക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് എബി ആനന്ദ് അറിയിച്ചു. രാവിലെ 10 ന് ആരംഭിക്കുന്ന പിക്നിക്, വൈകുന്നേരം അഞ്ചു വരെ നടത്തപ്പെടും.

ബര്‍ഗറും ഹോട്ട് ഡോഗുമുള്‍പ്പടെ രുചികരമായ സൌജന്യ ഭക്ഷണത്തോടൊപ്പം, ഫെയിസ് പെയ്ന്റിംഗ് ബലൂണ്‍ റ്റ്വിസ്റിംഗ്, വടംവലി, അന്താക്ഷരി, ക്രിക്കറ്റ് തുടങ്ങി മുതിര്‍ന്നവര്‍ക്കും ഒരേ പോലെ പങ്കെടുക്കാവുന്ന പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി സുരേഷ് നായര്‍ പറഞ്ഞു. ഡേവിയിലെ ഗംബോ ലിംബോ ഷെല്‍റ്റര്‍ ട്രീ റ്റോപ്സ് പാര്‍ക്കിലാണ് പിക്നിക്.

പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു വലിയ ടീം തന്നെ ഉണ്ട്. ട്രഷറര്‍ പി.സി. ജോബി, വൈസ് പ്രസിഡന്റ് ജെയിംസ് ദേവസ്യ, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഹരിലാല്‍, കമ്മിറ്റി അംഗങ്ങളായ അലക്സ് ഏബ്രഹാം, ആഷ മാത്യു, ബീന ബിജോയ്, ജിമ്മി ജോസ്, ജിന്‍സ് തോമസ്, കുര്യന്‍ തോമസ്, പ്രീതി ദേവസ്യ, സാന്റി വര്‍ഗീസ്, ഷിബു സ്കറിയ എന്നിവരാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ആനന്ദ് 954 305 4165, സുരേഷ് നായര്‍ 954 662 1459, ജോബി പി സി 786 374 6193.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്