ഷിക്കാഗോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് കാലംചെയ്തു
Saturday, April 18, 2015 3:53 AM IST
ഷിക്കാഗോ: 1997 മുതല്‍ 2014 വരെ ഷിക്കാഗോ ആര്‍ച്ചു ബിഷപ്പായിരുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് ഷിക്കാഗോയിലുളള വസതിയില്‍ കാലംചെയ്തു. ഷിക്കാഗോ ആര്‍ച്ച് ഡയോസിസ് മരണം സ്ഥിരീകരിച്ചു.

1997ല്‍ ജോണ്‍ പോള്‍ രണ്ടാമനാണു ഷിക്കാഗോ ആര്‍ച്ച്ബിഷപ്പായി നിയമിച്ചതു. 2007ല്‍ യുഎസ് കാത്തലിക് ബിഷപ്പുമാരുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നികുതിദായകരുടെ പണം ഗര്‍ഭചിദ്രത്തിനു ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ഒബാമയ്ക്കെതിരെ ബിഷപ്പുമാരുടെ പ്രതിഷേധം സമന്വയിപ്പിക്കുന്നതിനു കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കി.

ഷിക്കാഗോയില്‍ വളര്‍ന്നു ഷിക്കാഗോ ആര്‍ച്ച്ബിഷപ്പായ ആദ്യ കര്‍ദിനാള്‍ എന്ന ബഹുമതി ഫ്രാന്‍സിസ് ജോര്‍ജിനായിരുന്നു.

സമാധാനത്തിന്റേയും ധീരതയുടേയും സന്ദേശവാഹകനായിരുന്നു കാലം ചെയ്ത കര്‍ദ്ദിനാള്‍ എന്ന ഷിക്കാഗൊ ആര്‍ച്ച് ബിഷപ്പ് ബ്ളാസി കപ്പുച്ച് പറഞ്ഞു. അടുത്തയാഴ്ച കത്തിഡ്രല്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും. ഏപ്രില്‍ 21, 22 തീയതികളില്‍ പൊതുദര്‍ശനവും ഏപ്രില്‍ 23നു ഫ്യൂണറല്‍ മാസും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍