കേരള ക്രിക്കറ്റ് ലീഗ് യുഎസ്എ ഉദ്ഘാടനം ക്വീന്‍സില്‍
Saturday, April 18, 2015 3:53 AM IST
ന്യൂയോര്‍ക്ക്: പ്രവാസികളുടെ ഇടയില്‍ ആദ്യമായി ക്രിക്കറ്റ് മത്സരങ്ങളുടെ തുടക്കം. വടക്കേ അമേരിക്കയിലെ ആദ്യ മലയാളി ക്രിക്കറ്റ് ലീഗിന്റെ ഔപചാരിക ഉദ്ഘാടനവും ലീഗ് മത്സരങ്ങളും ശനിയാഴ്ച (ഏപ്രില്‍ 18) രാവിലെ എട്ടിനു ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള കണ്ണിംഗ്ഹാം പാര്‍ക്കില്‍ ആരംഭിക്കുന്നു.

ലീഗ് മത്സരങ്ങളുടെ പ്രധാന സ്പോണ്‍സര്‍ ഗ്ളോബല്‍ ഐടി കമ്പനിയാണ്. ട്രൈസ്റ്റേറ്റിലെ പ്രധാനപ്പെട്ട മലയാളി ക്രിക്കറ്റ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ലീഗ് മത്സരം ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

തികച്ചും പ്രഫഷണല്‍ ലീഗ് മത്സരങ്ങള്‍ തന്നെയാണു കേരള ക്രിക്കറ്റ് ലീഗ് യുഎസ്എയും സംഘടിപ്പിക്കുന്നത്. എല്ലാ ക്രിക്കറ്റ് പ്രേമികളെയും കായിക പ്രതിഭകളെയും ലീഗ് മത്സരം കാണുവാന്‍ ഗഇഘഡടഅ(ഗലൃമഹമ ഇൃശരസല ഘലമഴൌല ഡടഅ) ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിന്‍സ് ജോസഫ് (646 725 1564).

റിപ്പോര്‍ട്ട്: ജോസ് കാടാപുറം