ബേബി ജിറാഫിനു പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കവസരം
Saturday, April 18, 2015 6:23 AM IST
ഡാളസ്: ഡാളസ് മൃഗശാലയില്‍ ഏപ്രില്‍ 10നു ജനിച്ച ബേബി ജിറാഫിനു പേരു നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതായി മൃഗശാലാധികൃതര്‍ അറിയിച്ചു. അടുത്ത വ്യാഴാഴ്ച വരെയാണു സമയം. ജിറാഫിന്റെ ജനനം ആനിമല്‍ പ്ളാനറ്റില്‍ കാണിച്ചിരുന്നു. 2.3 മില്യണ്‍ ജനങ്ങളാണ് ഇതു വീക്ഷിച്ചത്.

മൂന്നു പേരുകളാണു മൃഗശാലാധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതില്‍ ജനങ്ങളുടെ അഭിപ്രായ രൂപവത്കരണത്തിനുശേഷം ഒന്നു തെരഞ്ഞെടുക്കും.

വോട്ട് ചെയ്യുന്നതോടൊപ്പം സംഭാവനകളും നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ റമഹഹമ്വീീ.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍