ന്യൂജേഴ്സിക്ക് വിഷുക്കണിയുമായി നാമം
Saturday, April 18, 2015 6:26 AM IST
ന്യൂജേഴ്സി: വിഷുദിനത്തിന്റെ നന്മയും പാരമ്പര്യവും തലമുറകള്‍ക്കു പകര്‍ന്നു നല്‍കാന്‍ വിഷു നാമം ഒരുക്കുന്ന വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 19നു (ഞായര്‍) രാവിലെ 9.45ന് ആരംഭിക്കും.

എഡിസണ്‍ ഹെര്‍ബേര്‍ട്ട് ഹൂവര്‍ മിഡില്‍ സ്കൂളില്‍ (ഒലയലൃ ഒീീ്ലൃ ങശററഹല ടരവീീഹ, 174 ഖമരസീി മ്ല, ഋറശീി ചഖ 08337) നടത്തുന്ന ആഘോഷങ്ങളില്‍ ന്യൂജേഴ്സിയിലെ വിവിധ സംഗീത നൃത്തവിദ്യാലയങ്ങളിലെ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കും.

രാവിലെ 9.45നു വിഷുക്കണിയോടുകൂടി പരിപാടികള്‍ക്കു തിരി തെളിച്ച്, നാമം കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ സ്വാഗതം ചെയ്യുന്നതോടെ പരിപാടികള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു വിവിധ സംഗീത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വാദ്യ സംഗീത പരിപാടികള്‍ അരങ്ങേറും. സംഗീത അധ്യാപകരായ ശങ്കര മേനോന്‍, മഞ്ജുള രാമചന്ദ്രന്‍, ജാനകി ഐയ്യര്‍, ചിത്ര രാജന്‍ കുമാര്‍, രാധാ നാരായണന്‍, ശാരദ ഘണ്ടാവില്ലി എന്നിവരുടെ വിദ്യാര്‍ഥികളാണ് സംഗീത ഇനങ്ങളില്‍ പങ്കെടുക്കുന്നത്. നൃത്ത പരിപാടികളില്‍ ന്യൂജേഴ്സി നാട്യ സംഗമം, ശിവ ജ്യോതി ഡാന്‍സ് അക്കാദമി, നൃത്ത്യ മാധവി സ്കൂള്‍ ഓഫ് ഡാന്‍സ്, ഷിവാലിക് സ്കൂള്‍ ഓഫ് ഡാന്‍സ്, അപൂര്‍വ നൂപുര, സൌപര്‍ണിക, ഡാന്‍സ് അക്കാദമി, അംബിക രാമന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് തുടങ്ങി നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പൊതുചടങ്ങില്‍ വിവിധ സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. ഗീതോഷ് തമ്പി അറിയിച്ചു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും നൃത്ത, സംഗീത അധ്യാപകരെ ആദരിക്കുമെന്നു വൈസ് പ്രസിഡന്റ് വിനീത നായര്‍ പറഞ്ഞു. ആഘോഷങ്ങള്‍ക്ക് സ്ഥാപക നേതാവായ മാധവന്‍ ബി. നായര്‍ ആശംസകള്‍ നേര്‍ന്നു.

ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിപാടികള്‍ തികച്ചും മികവുറ്റതാക്കാന്‍ സംഘാടകര്‍ എല്ലാ ശ്രമവും നടത്തിക്കഴിഞ്ഞതായി സെക്രട്ടറി അജിത് പ്രഭാകരും ട്രഷറര്‍ ഡോ. ആഷാ വിജയ കുമാറും അറിയിച്ചു.