നോര്‍ത്ത് വെസ്റ്റ് കേരള സമാജം മെഡിക്കല്‍ ക്യാമ്പ്
Monday, April 20, 2015 7:52 AM IST
ബംഗളൂരു: നോര്‍ത്ത് വെസ്റ് കേരളസമാജവും എം.എസ്. രാമയ്യ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന മെഡിക്കല്‍ ക്ളിനിക്കിന്റെ എട്ടാം ഘട്ടം ഇന്നലെ രാവിലെ സിദ്ധാര്‍ഥനഗര്‍ ബഥേല്‍ ചര്‍ച്ചില്‍ നടത്തി.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ശിശുവിഭാഗം, ത്വക്ക്, കണ്ണ്, ഗൈനക്കോളജി, ഇഎന്‍ടി, ഓര്‍ത്തോപീഡിക്സ്, ഡെന്റല്‍, ബിപി ആന്‍ഡ് ഡയബറ്റിസ് എന്നീ വിഭാഗങ്ങളിലായി നിരവധി പേര്‍ ക്യാമ്പിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. ഇരുപതു ഡോക്ടര്‍മാരും ഇരുപതോളം മെഡിക്കല്‍ ജീവനക്കാരും ക്യാമ്പില്‍ പങ്കെടുത്തു. പരിശോധനയ്ക്കു ശേഷം മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്തു. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് എംഎസ് രാമയ്യ ഹോസ്പിറ്റലില്‍ ചെലവുകുറച്ച് ചികിത്സ നല്കും.