നേപ്പാളില്‍ മലയാളി മിഷനറി സമൂഹം സുരക്ഷിതര്‍
Monday, April 27, 2015 6:45 AM IST
കാഠ്മണ്ഡു: ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം വിതച്ച നേപ്പാളിലെ ചിത്ത്വന്‍ ജില്ലയിലെ മലയാളി മിഷനറിമാരും സ്ഥാപനങ്ങളും ജീവനക്കാരും സുരക്ഷിതരായി കഴിയുന്നു.

കാഠ്മണ്ഡുവില്‍നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള ചിത്ത്വന്‍ ജില്ലയില്‍ ചെറുപുഷ്പ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും സുരക്ഷിതരാണെന്നും ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ നാരായണ്‍ഗഡ് പ്രിന്‍സിപ്പല്‍ ഫാ. റോബി കിഴക്കുംകര അറിയിച്ചു.

നൂറുകണക്കിനു മലയാളികള്‍ ജോലി ചെയ്യുന്ന ചീത്ത്വന്‍ ജില്ലയില്‍ എല്ലാ മലയാളികളും സുരക്ഷിതരാണെന്നും ഇവര്‍ക്കായി എല്ലാവിധ സഹായ വാഗ്ദാനങ്ങളും ചെറുപുഷ്പ സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി ഫാ. റോബി കിഴക്കുകര, സിസ്റര്‍ റിന്‍സി, ബോബി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.

നേപ്പാളിനുവേണ്ടി പ്രത്യേക പ്രാര്‍ഥനകളും ആരാധനയും ചെറുപുഷ്പ സഭയുടെ സ്ഥാപനങ്ങളില്‍ നടത്തുന്നുണ്ട്. സഭയുടെ വിവിധ സ്ഥാപനങ്ങളിലായി നൂറോളം മലയാളികള്‍ ജില്ലയില്‍ ജോലി ചെയ്യുന്നുണ്ട്.

നേപ്പാളിലെ മലയാളി സമൂഹവമായി ബന്ധപ്പെടാന്‍ 00977 9845927903 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.