അന്താരാഷ്ട്ര മനഃശാസ്ത്ര സെമിനാര്‍ സമാപിച്ചു
Wednesday, May 6, 2015 5:44 AM IST
ബംഗളൂരു: ഇന്ദിരാനഗര്‍ സമ്പൂര്‍ണ മോണ്ട്ഫോര്‍ട്ട് കോളജില്‍ രണ്ടു ദിവസം നീണ്ടു നിന്ന അന്താരാഷ്ട്ര സെമിനാര്‍ അവസാനിച്ചു. 'കൌണ്‍സിലിംഗും സൈക്കോ തെറാപ്പിയും പരിശീലനത്തിലും പ്രായോഗികതയിലുമുള്ള നാനാത്വം' എന്ന വിഷയത്തെക്കുറിച്ച് മേയ് ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സെമിനാര്‍ ബാംഗളൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. തിമ്മപ്പ ഗൌഡ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ ജോര്‍ജ് കാളംകോട്, ഡയറക്ടര്‍ ബ്ര. ജോര്‍ജ് പടിക്കര, പ്രിന്‍സിപ്പല്‍ ബ്ര. ജേക്കബ് ഏഴാനിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഡോ. മോഹന്‍ ഐസക് (വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാല), ഡോ. ജെസി എമിലിയന്‍ (യുകെ), ഡോ. ഗ്ളെന്‍ ക്രിസ്റ്റോ, ഡോ. ട്രീസ മക്ഡോവൈന്‍ (യുഎസ്) എന്നിവര്‍ക്കൊപ്പം നൂറിലധികം ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലേറെപ്പേര്‍ സെമിനാറില്‍ പങ്കെടുത്തു.