മാതൃഭാഷ പഠനം: അധ്യാപന പരിശീലനത്തിനു മേയ് എട്ടിനു തുടക്കമാകും
Wednesday, May 6, 2015 6:23 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന സൌജന്യ മാതൃഭാഷാ പഠന പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലനക്കളരിക്കു മേയ് എട്ടിനു(വെള്ളി) തുടക്കമാകും.

പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനും പരിശീലനകനുമായ കെ.പി. രാമകൃഷ്ണനാണ് ഈ വര്‍ഷത്തെ അധ്യാപകപരിശീലനത്തിനു നേതൃത്വം നല്‍കാന്‍ കേരളത്തില്‍നിന്നു കുവൈറ്റിലെത്തുന്നത്. കഴിഞ്ഞ ഇരുപത്തിഅഞ്ചു വര്‍ഷത്തിലധികമായി കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ക്യാമ്പുകള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട് രാമകൃഷ്ണന്‍.

ആദ്യ പരിശീലന ക്ളാസ് മേയ് എട്ടിന് (വെള്ളി) ഫഹഹീല്‍ മേഖലയില്‍ നടക്കും. വൈകുന്നേരം നാലിന് മംഗഫ് കലാ സെന്ററിലാണ് പരിപാടി. തുടര്‍ന്നു ഒമ്പതിനു (ശനി) സാല്‍മിയ മേഖലയിലെ അധ്യാപകര്‍ക്കുള്ള ക്യാമ്പ് സാല്‍മിയ റെഡ് ഫ്ലൈയിം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 നും അബാസിയ മേഖല പഠനക്കളരി 15 ന് (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് അബാസിയ കലാ സെന്ററിലും നടക്കും.

മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരായും സെന്ററുകള്‍ തന്നും പഠിതാക്കളായി തങ്ങളുടെ കുട്ടികളെ അയയ്ക്കാനും താത്പര്യമുള്ളവവര്‍ 66117670 (ഫഹഹീല്‍), 94069675 (അബാസിയ), 99630856 (സാല്‍മിയ) 94041755 (ഫര്‍വാനിയ) 55989393 (ഹവല്ലി) 66232054 (റിഗായി) 97492488 (കുവൈറ്റ് സിറ്റി) 55132327 (ഖൈത്താന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മാതൃഭാഷാ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യുവും ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂടും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍