ബ്രാംട്ണ്‍ മലയാളി സമാജം കിഡ്സ് വേദി മൂവി നൈറ്റ് മേയ് ഒമ്പതിന്
Wednesday, May 6, 2015 8:18 AM IST
ബ്രാംട്ണ്‍: ബ്രാംട്ണ്‍ മലയാളി സമാജം കിഡ്സ് വേദി സംഘടിപ്പിക്കുന്ന മൂവി നൈറ്റ് മേയ് ഒമ്പതിന് (ശനി) വൈകുന്നേരം 4.30 നു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കെന്നഡി റോഡിലുള്ള സമാജം സെന്ററില്‍ നടത്തുന്ന കുട്ടികള്‍ക്കുള്ള സിനിമാ പ്രദര്‍ശനം തീര്‍ത്തും സൌജന്യം ആയിരിക്കും.

വളര്‍ന്നു വരുന്ന കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെപറ്റി മനസിലാക്കുന്നതിനുവേണ്ടിയാണ് കിഡ്സ് വേദിയുടെ നേതൃത്വത്തിലുള്ള സിനിമാ പ്രദര്‍ശനം. കുട്ടികളെ ചിരിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സിനിമകളാണ് എല്ലാ മാസവും മൂവി നൈറ്റ് വഴി പ്രദര്‍ശിപ്പിച്ചു വരുന്നത്.

ഇനിയും അറിയിപ്പു കിട്ടാത്തവര്‍ ഇത് ഒരു പ്രത്യേക അറിയിപ്പായി കരുതണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള