യൂറോപ്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂടുന്നു
Wednesday, May 6, 2015 8:20 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനിലെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേഗം കൂടുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ വിലയിരുത്തല്‍. ഈ വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രവചനം 0.2 ശതമാനം വര്‍ധിപ്പിച്ച് 1.5 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ധന വിലയിലും യൂറോയുടെ മൂല്യത്തിലും വന്ന കുറവ് ഇക്കാര്യത്തില്‍ സഹായകമായെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഗ്രീസിന്റെ കാര്യത്തില്‍ വളര്‍ച്ചാ പ്രവചനം കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അര ശതമാനം കുറച്ച് 2.5 ശതമാനമാക്കി.

വളര്‍ച്ചയുടെ വേഗം കൂടുന്നതിനനുസരിച്ച് നാണ്യപെരുപ്പവും കൂടും. ഇതിനൊപ്പം തൊഴിലില്ലായ്മ കുറയുകയും ചെയ്യും. അടുത്ത വര്‍ഷത്തേയ്ക്കുള്ള വളര്‍ച്ചാ പ്രവചനം 1.9 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍