അസോസിയേഷന്‍ ഓഫ് ഡല്‍ഹി മലയാളി ആര്‍ട്ടിസ്റ് പൊതുയോഗം മേയ് 10ന്
Friday, May 8, 2015 6:41 AM IST
ന്യൂഡല്‍ഹി: അസോസിയേഷന്‍ ഓഫ് ഡല്‍ഹി മലയാളി ആര്‍ട്ടിസ്റിന്റെ (എഡിഎംഎ) വാര്‍ഷിക പൊതുയോഗം മേയ് 10നു(ഞായര്‍) നടക്കും. ഡിയര്‍ പാര്‍ക്കില്‍ വൈകുന്നേരം നാലിനാണു യോഗം.

അസോസിയേഷനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഡല്‍ഹി, എന്‍സിആര്‍ മേഖലയിലുള്ള എല്ലാ കലാകാരന്മാരെയും കലാകാരികളെയും യോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രാജു പറഞ്ഞു.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്