മെല്‍ബണില്‍ വിഷു ആഘോഷിച്ചു
Friday, May 8, 2015 6:45 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ വിഷു ക്രാന്‍ബനില്‍ സമുചിതമായി ആഘോഷിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ കുടുംബാംഗങ്ങള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

വിഷുക്കണിക്കുശേഷം രേണുക വിജയകുമാരന്‍ വിഷു സന്ദേശവും കുട്ടിക്കൃഷ്ണന്‍ കുഞ്ഞുങ്ങള്‍ക്കായി ലഘു ഭാഗവത വിജ്ഞാനവും നല്‍കി.

ഭക്തിനിര്‍ഭരമായ ഭജനയും വിഷുകൈനീട്ടവും പരിപാടിക്കു നിറവേകി. രുചികരമായ ലഘുഭക്ഷണത്തിനുശേഷം വിജയകുമാരന്റെ നന്ദിപ്രകശാനത്തോടെ പരിപാടി അവസാനിച്ചു.