കെഎച്ച്എസ്എം നേപ്പാള്‍ ഭൂകമ്പ സഹായ നിധി കൈമാറി
Friday, May 8, 2015 6:46 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ (കെഎച്ച്എസ്എം) സ്വരൂപിച്ച നേപ്പാള്‍ ഭൂകമ്പ സഹായ നിധി മേയ് ഏഴിനു (വ്യാഴം) മെല്‍ബണിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നേപ്പാള്‍ കോണ്‍സല്‍ ജനറലിനു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കൈമാറി.

ചടങ്ങില്‍ നേപ്പാള്‍ ഭരണകൂടത്തെ പ്രതിനിധീകരിച്ചു കോണ്‍സല്‍ ജനറല്‍ കെഎച്ച്എസ്എം പ്രധിനിധികളെ പ്രത്യേകം അഭിനന്ദിച്ചു.

കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ സ്വരൂപിച്ച വസ്ത്രങ്ങളും മറ്റു അവശ്യ സാധനങ്ങളും ഭൂകമ്പമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ നേപ്പാളിലേക്ക് അയച്ചുകൊടുത്തു സമിതി മറ്റു സംഘടനകള്‍ക്കു മാതൃകയായി.

റിപ്പോര്‍ട്ട്: വിജയകുമാരന്‍