ഡാളസ് സൌഹൃദ വേദി മദേഴ്സ് ആന്‍ഡ് നഴ്സസ് ഡേ ആഘോഷം മേയ് 10ന്
Saturday, May 9, 2015 5:37 AM IST
ഡാളസ്: അമ്മമാരേയും ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്ന നഴ്സുമാരേയും ആദരിക്കുവാന്‍ ഡാളസ് സൌഹൃദ വേദി സമ്മേളിക്കുന്നു.

മേയ് 10 നു (ഞായര്‍) വൈകുന്നേരം അഞ്ചിനു വിവിധ കലാപരിപാടികളോടുകൂടി കാരോള്‍ട്ടണിലുള്ള സാബു ഇന്ത്യന്‍ ഷോപ്പ് ഓഡിറ്റോറിയത്തില്‍ മദേഴ്സ് ആന്‍ഡ് നഴ്സസ് ഡേ സംയുക്തമായി ആഘോഷിക്കും.

ഡാളസ് സൌഹൃദ വേദി ഒരുക്കുന്ന പ്രത്യേക സമ്മേളനത്തില്‍ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ എത്തുന്നവരെ സെക്രട്ടറി അജയകുമാര്‍ സ്വാഗതവും തുടര്‍ന്നു കുട്ടികള്‍ റോസ് പൂക്കള്‍ നല്‍കി അമ്മമാരേയും നഴ്സുമാരേയും വേദിയിലേക്ക് ആനയിക്കും.

ആഘോഷ ചടങ്ങുകളില്‍ റിട്ട. ഹൈസ്കൂള്‍ അധ്യാപിക സാറാ ചെറിയാന്‍ മുഖ്യ പ്രസംഗിക ആയിരിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഫിലിപ്പ് തോമസ് സിപിഎ, പ്രഫ. എലിസബത്ത് സ്കറിയ, പ്രവസി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മീനു എലിസബത്ത്, അനുപാ സാം കോശി, ജൈസി രാജു, വര്‍ഗീസ് രാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അമ്മമാരേയും നഴ്സുമാരേയും ആദരിച്ചുകൊണ്ട് ജോസെന്‍ ജോര്‍ജ്, അജയ കുമാര്‍ എന്നിവര്‍ കവിത പാരായണം നടത്തും.

സുകു വര്‍ഗീസ്, സുനിത ജോര്‍ജ്, നിഷ ജേക്കബ്, സുജാ സുഭാഷ് എന്നിവര്‍ ലിളിത ഗാനം ആലപിക്കുന്നതോടോപ്പം, ഡാളസ് സൌഹൃദ വേദിയുടെ ബാല കലാ പ്രതിഭയായ നടാഷ കൊക്കൊടിലിന്റെ ക്ളാസിക്കല്‍ നൃത്തവും തുടര്‍ന്നു കേരള വിഭവങ്ങളടങ്ങിയ ഡിന്നറും ഒരുക്കിയിട്ടുണ്െടന്ന് പ്രോഗ്രാം കണ്‍വീനര്‍ സുകു വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ