മാപ്പ് കാര്‍ഡ് ഗെയിംസ് ടൂര്‍ണമെന്റ് മേയ് 16-ന് ഫിലാഡല്‍ഫിയയില്‍
Monday, May 11, 2015 2:41 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള 'പോള്‍ വര്‍ക്കി മെമ്മോറിയല്‍' ട്രോഫിക്കുവേണ്ടിയുള്ള 56 കാര്‍ഡ് ഗെയിംസ് ടൂര്‍ണമെന്റ് മെയ് 16-നു ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് പത്തു വരെ ഫിലാഡല്‍ഫിയയിലുള്ള മാപ്പ് ഐസിസി ബില്‍ഡിംഗ്സില്‍ ( 7733 ഇമീൃ അ്ലിൌല, ജവശഹമറലഹുവശമ ജഅ 19152) നടത്തുവാന്‍ തീരുമാനിച്ചതായി പ്രോഗ്രാം ചെയര്‍മാന്‍ ഐപ് മാരേട്ട് അറിയിച്ചു.

വാഷിംഗ്ടണ്‍, ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വാശിയേറിയ ഈ മത്സരത്തിലേക്ക് എല്ലാ നല്ലവരായ 56 കാര്‍ഡ് ഗെയിംസ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (267 980 7923), സിജു പി. ജോണ്‍ (267 496 2080), ജോണ്‍സണ്‍ മാത്യു (215 740 9486), ബാബു മാരേട്ട് (267 688 4500), ഫിലിപ്പ് ജോണ്‍ (215 342 0819), ബാബു തോമസ് (215 715 9751), സോബി ഇട്ടി (267 888 1373).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം