സൂസമ്മ കുര്യന്‍ അമേരിക്കയില്‍ നിര്യാതയായി
Tuesday, May 12, 2015 2:27 AM IST
ന്യൂയോര്‍ക്ക്: കോട്ടയം കൊല്ലാട് മുല്ലശ്ശേരി നടുപ്പറമ്പില്‍ പരേതനായ എന്‍. എ. കുര്യന്റെ (മലയാള മനോരമ മുന്‍ ഉദ്യോഗസ്ഥന്‍) ഭാര്യ സൂസമ്മ കുര്യന്‍ (87) അമേരിക്കയില്‍ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിനു ന്യൂയോര്‍ക്ക് ബെഥേല്‍ ക്രിസ്ത്യന്‍ അസംബ്ളി സഭയുടെ ചുമതലയില്‍ ലോങ്ങ് അയലണ്ട് ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍.

മക്കള്‍ : പരേതയായ മോളി, റെയ് ചാക്കോ, ജെസി ബാബു , ഷേര്‍ലി എബ്രഹാം. മരുമക്കള്‍: തലശ്ശേരി കിളിയന്ത്ര പതാലില്‍ റവ. ജോര്‍ജ്. പി.ചാക്കോ , പത്തനാപുരം പിടവൂര്‍ കൊമ്പിക്കുന്നത്തു ബാബു മത്തായി, പാമ്പാടി കോത്തല കുളങ്ങര വീട്ടില്‍ റവ. കെ.വി. എബ്രഹാം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം