സിദ്ദിഖ്-ലാല്‍ മെഗാഷോ ന്യൂജേഴ്സിയിലെ ലോര്‍ഡായില്‍ 17-ന് ഞായറാഴ്ച
Thursday, May 14, 2015 2:49 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സിദ്ദിഖ്- ലാല്‍ സ്പീക്കിങ്' മെഗാ ഷോയുടെ അണിയറ ഒരുക്കങ്ങള്‍ ന്യൂജേഴ്സിയിലെ ലോര്‍ദിയില്‍ പൂര്‍ത്തിയായി. ഷോയുടെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞതായി മുഖ്യ കോഓര്‍ഡിനേറ്ററായ സജി പോള്‍ അറിയിച്ചു. മേയ് 17നു ഞായറാഴ്ച 4.30നു ന്യൂജേഴ്സിയിലെ ലോര്‍ഡി ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് മെഗാഷോ അരങ്ങേറുക. ജോബി ജോര്‍ജാണ് ന്യൂജേഴ്സിയിലെ ഷോയുടെ ഗ്രാന്‍ഡ് സ്പോണ്‍സര്‍.

സിദ്ധിഖ്- ലാല്‍ ടീമിനോടൊപ്പം പ്രശസ്ത താരങ്ങളായ ശ്രീനിവാസന്‍, ബിജു മേനോന്‍, വിജയരാഘവന്‍, വിനീത്, ഹരിശ്രീ അശോകന്‍, ഭാവന, ഷംന കാസിം, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, ബാലു, പ്രശസ്ത സംഗീത സംവിധായകന്‍ ദീപക് ദേവ്, പ്രമുഖ പിന്നണിഗായകരായ അഫ്സല്‍, മഞ്ജരി എന്നിവര്‍ക്കൊപ്പം മിമിക്രി കലാകാരന്മാരായ കെ.എസ് പ്രസാദ്, സുധി എന്നിവരും ഒരുമിക്കുന്നു. മെഗാഷോയുടെ സൌണ്ട് എന്‍ജിനീയര്‍ നിധിനും കൊറിയോഗ്രാഫര്‍ സബിനുമാണ്.
സോമര്‍സെറ്റില്‍ പണിതീര്‍ന്നു വരുന്ന പുതിയ ദേവാലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു നടത്തപ്പടുന്ന ഈ ഷോയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ചു ന്യൂജേഴ്സിയിലെയും മറ്റു സമീപ ദേവാലയങ്ങിലെയും എല്ലാ കുടുംബങ്ങള്‍ക്കും, സംഘടനകള്‍ക്കും ബഹുമാനപ്പെട്ട വികാരി തോമസ് കടുകപ്പിള്ളില്‍ നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടവര്‍: സജി പോള്‍: (732) 7621726; ജോബി ജോര്‍ജ്: (732) 4704647; റോയി മാത്യു: (908) 4188133; റോണി മാത്യു: (732) 4293257; തോമസ് ചെറിയാന്‍ പടവില്‍: (908) 9061709; ടോം പെരുമ്പായില്‍: (646) 3263708; മിനേഷ് ജോസഫ്: (201) 9789828; മേരിദാസന്‍ തോമസ്: (201) 9126451. അററൃല: എലഹശരശമി ഇീഹഹലഴല, 262 ട ങമശി ട, ഘീറശ, ചഖ 07644, ംലയ: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം