കരോള്‍ട്ടണില്‍ കേരള നൈറ്റ് 2015 മേയ് 16ന്
Friday, May 15, 2015 5:03 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ കലാ പ്രതിഭകളെ അണിനിരത്തി കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന കേരള നൈറ്റ് മേയ് 16 നു (ശനി) വൈകുന്നേരം ആറിന് ആരംഭിക്കും. കരോള്‍ട്ടണ്‍ ഡോവ് ക്രിക്കിലെ സെന്റ് ഇഗ്നേഷ്യസ് യാക്കോബൈറ്റ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലാണ് കലാപരിപാടികള്‍.

പ്രവേശന ഫീസായി ഒരു ഡോളര്‍ നിശ്ചയിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നതിനു അനുമതി നല്‍കിയിട്ടുളളത്. എന്നാല്‍ കേരള നൈറ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

അസോസിയേഷന്‍ സംഘടിപ്പിച്ച കോംബറ്റീഷനില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍