മൈത്രി ഓസ്ട്രേലിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക്
Saturday, May 16, 2015 7:23 AM IST
മെല്‍ബണ്‍: ക്ളയിറ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈത്രി ഓസ്ട്രേലിയ വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്നു.

നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ മലയാളി മാഗസിനോടൊപ്പം ചേര്‍ന്നുകൊണ്ട് മൂവായിരം ഡോളര്‍ സംഭാവന നല്‍കി മലയാളി സമൂഹത്തിനു മാതൃകയാകുകയാണ് മൈത്രി.

ഡാന്റിനോംഗില്‍ നടന്ന ലളിതമായ ചടങ്ങില്‍ നേപ്പാള്‍ കോണ്‍സുലേറ്റ് ജനറല്‍ ചന്ദ്ര യോന്‍സാനുവിനു മൈത്രിയുടെ പ്രസിഡന്റ് സജി മുണ്ടയ്ക്കന്‍ മൂവായിരം ഡോളര്‍ കൈമാറി.

ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മനീക ജയിന്‍, ഇന്ത്യന്‍ മലയാളി മാഗസിന്‍ എഡിറ്റര്‍ തിരുവല്ലം ഭാസി, വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് ഹിറ്റ്ലര്‍ ഡേവിഡ്, തോമസ് ജോസഫ് (എകഅഢ) പ്രതീഷ് മാര്‍ട്ടിന്‍ (മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറി), ജോസഫ് പീറ്റര്‍ (ഒഐസിസി), തുടങ്ങി ഒട്ടനവധി മലയാളി സംഘടനാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ബിസിനസ് രംഗത്തെ പ്രമുഖരായ പ്രിന്‍സ് ഏബ്രഹാമും (ഫ്ളൈ വേള്‍ഡ് ട്രാവല്‍സ്), റെജി ജയിക്കബ് (പിഎന്‍എസ്എ ഗ്രൂപ്പ്), വര്‍ഗീസ് ജോണ്‍ (ഒലീവ് ബില്‍ഡേഴ്സ്), റെജി പാറയ്ക്കന്‍ (ഓസ്ട്രേലിയ പോസ്റ്) എന്നിവരും സന്നിഹിതരായിരുന്നു.