സിനിമാല ടീം ഓസ്ട്രേലിയന്‍ പര്യടനത്തിന്
Monday, May 18, 2015 6:35 AM IST
ബ്രിസ്ബെയ്ന്‍: കാണികളുടെ കലവറയില്ലാത്ത പ്രശംസ നേടിയെടുത്ത സിനിമാല ടീം ഓസ്ട്രേലിയയിലെത്തുന്നു. സാജു കൊടിയന്‍, ഹരിശ്രീമാര്‍ട്ടിന്‍, പ്രമോദ് മാള, ജയരാജ് സെഞ്ച്വറി, രാജീവ് കളമശേരി, ചലച്ചിത്രതാരം തെസ്നിഖാന്‍, പിന്നണി ഗായിക സുമി അരവിന്ദ്, ഐഡിയ സ്റാര്‍ ഫെയിം ജോബി ജോണ്‍ എന്നിവരുള്‍പ്പെട്ട പതിനൊന്ന സംഘമാണ് ഓഗസ്റില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കലാവിരുന്ന് ഒരുക്കുന്നത്.

മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാസ്യവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ സംഘാടകര്‍ ബ്രിസ്ബെയ്ന്‍ കേന്ദ്രമായുള്ള ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയാണ്.

വിവരങ്ങള്‍ക്ക്: 0469176003, 0404447900.

റിപ്പോര്‍ട്ട്: ജഗ്ജീവ് കുമാര്‍