ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനം ഫിലാഡല്‍ഫിയയില്‍
Tuesday, May 19, 2015 5:11 AM IST
ഫിലാഡല്‍ഫിയ: മരിയന്‍ ടിവിയിലൂടെയും, ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂലൈ മാസം 9, 10, 11, 12 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലഡല്‍ഫിയയിലുള്ള മല്‍വേണ്‍ ധ്യാനകേന്ദ്രത്തില്‍വച്ച് താമസിച്ചുള്ള ധ്യാനം നടത്തുന്നു.

കേരളത്തിലെയും അമേരിക്കയിലെയും പ്രശസ്തരായ വചനപ്രഘോഷകര്‍ നേതൃത്വം കൊടുക്കുന്ന ഈ ധ്യാനത്തില്‍ ലക്ഷക്കണക്കിനു ദൈവജനത്തെ ആത്മീയകൃപയുടെ വഴിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, ആദ്യമായി അമേരിക്കയില്‍ എത്തുന്ന ഫാ. ഷാജി തുമ്പേച്ചിറയില്‍, ബ്ര. സന്തോഷ് കരിമത്തറ, ബ്ര. ഡൊമിനിക് പി.ഡി., ബ്ര. മാത്യു ജോസഫ്, ഫാ. ജോണിക്കുട്ടി ജോര്‍ജ് എന്നിവര്‍ ധ്യാനം നയിക്കുന്നതും അനുഗ്രഹീത ഗാനശുശ്രൂഷകനായ ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നതുമാണ്.

നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ താമസിച്ചുള്ള ധ്യാനം ജൂലൈ ഒമ്പതിനു (വ്യാഴാഴ്ച) വൈകുന്നേരം നാലിനു ആരംഭിച്ച് 12നു (ഞായറാഴ്ച) വൈകുന്നേരം മൂന്നിനു സമാപിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ഥനയും, ആന്തരിക സൌഖ്യപ്രാര്‍ഥനയും, കുടുംബനവീകരണ പ്രാര്‍ഥനയും പരിശുദ്ധാത്മ അഭിഷേക പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ (സഭാ വ്യത്യാസമെന്യേ) രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനു വിളിക്കുക: 215 971 3319, 215 934 5615. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ംംം.ാമൃശമി്ംീൃഹറ.ീൃഴ, ലാമശഹ: ൂൌലലിാമ്യൃാശിശൃ്യൌമെ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം