ഓസ്ട്രേലിയയില്‍ ഗവണ്‍മെന്റ് എംപ്ളോയീസ് കേരള രൂപീകരിച്ചു
Tuesday, May 19, 2015 8:07 AM IST
മെല്‍ബണ്‍: കേരളത്തിലെ സര്‍ക്കാര്‍ ജോലിയില്‍ ഉണ്ടായിരുന്നവരും സര്‍ക്കാര്‍ ജോലിയില്‍നിന്നു പിരിഞ്ഞവരുമായ ആളുകള്‍ മെല്‍ബണില്‍ ഒത്തുചേര്‍ന്ന് ഗവണ്‍മെന്റ് എംപ്ളോയീസ് ഓഫ് കേരള ഇന്‍ ഓസ്ട്രേലിയ (ഏഋഗഅ) എന്ന സംഘടന രൂപീകരിച്ചു.

നാട്ടില്‍നിന്നു ധാരാളം സര്‍ക്കാര്‍ ജോലിക്കാര്‍ അവധിയിലും ജോലി ഉപേക്ഷിച്ചും ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ജനോപകാരപ്രദമായ നല്ല കാര്യങ്ങള്‍ ചെയ്യുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രഥമ പ്രസിഡന്റ് ജിബി ഫ്രാങ്ക്ളിന്‍ പറഞ്ഞു.

വെറീബിയില്‍ നടന്ന യോഗത്തില്‍ സംഘടനയുടെ മറ്റു ഭാരവാഹികളായി ബോവാസ് യോഹന്നാന്‍ (ജനറല്‍ സെക്രട്ടറി), തമ്പി ചെമ്മനം (വൈസ് പ്രസിഡന്റ്), സുനില്‍ കുമാര്‍ (ജോ. സെക്രട്ടറി), ടോമി സ്കറിയ (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോയി മാത്യു, നിഷിത കുഞ്ഞുമോന്‍, പ്രസന്നന്‍, ഫിലോമിന ടോമി എന്നിവരെയും തെരഞ്ഞെടുത്തു.

സംഘടനയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: 0423907875.